Nucleus Web Technologies
Digital Marketing Agency Thrissur, Kerala
Digital marketing Thrissur, Kerala

2020 വർഷം ഇന്ന് ഓർമായാകുമ്പോൾ....
ഉൽക്കണ്ഠകളും ആശങ്കകളും നിറഞ്ഞ ...
ആധികളും വ്യാധികളും നിറഞ്ഞ ...
ശരീരങ്ങൾ അകന്നിരുന്നു കൊണ്ട് മനസ്സുകളെ അടുക്കുവാൻ പഠിപ്പിച്ചു തന്ന ...
മനുഷ്യജീവിതത്തിൻ്റെ നശ്വരത മനസ്സിലാക്കിത്തന്ന...
ഒരു ചെറു പനി മതി നേടിയതെല്ലാം തകർന്നു വീഴാൻ എന്നോർമ്മിപ്പിച്ച വർഷം....
കഴിഞ്ഞ വർഷത്തെ തിരിഞ്ഞു ഓർത്തെടുക്കാൻ നോക്കുമ്പോൾ ആദ്യം ഓടിയെത്തുന്നത് കൊറോണ എന്ന മഹാമാരിയുടെ സംഹാരതാണ്ഡവും, അതിൻ്റെ പരിണതഫലങ്ങളെ അതിജീവിക്കാൻ നാം കണ്ടെത്തിയ മാര്ഗങ്ങളുമാണ് ..ഓൺലൈൻ എന്ന് പറഞ്ഞാൽ എന്താണെന്നു മനസിലാവാത്തവർ പോലും ഓൺലൈൻ ആയി.നാം അറിയാത്ത കണ്ടിട്ടില്ലാത്ത പലരെയും നാം പരിചയപെട്ടു,നല്ല അയൽക്കാരൻ, നിങ്ങൾ അറിയാവുന്നവരായിരിക്കില്ല, ബന്ധുക്കൾ ആകണം എന്നില്ല, നിങ്ങളുടെ നാട്ടുകാർ തന്നെ ആകണം എന്നില്ല എന്ന് ഒന്നുകൂടി ഓർമിപ്പിച്ച സോഷ്യൽ മീഡിയ. There is no fixed neighbourhood എന്ന് പറയുമ്പോൾ നമുക്കു ചുറ്റുമുള്ള സമൂഹത്തോട് നമ്മുടെ പ്രതിബദ്ധത വിലയിരുത്താൻ നമ്മെ പ്രേരിപ്പിക്കുന്നതാകണം ഇത്.

2021-ലേക്ക് കടക്കുമ്പോൾ ഏറ്റവും വലിയ ആശങ്ക മനുഷ്യൻ വിശ്രാമം ഇല്ലാത്ത ആളായി മാറുന്നതാണ്.Even the best racehorse needs rest to take oats എന്നാണല്ലോ. വിശ്രാമം കണ്ടെത്തുവാൻ കൂടി നമ്മൾ പഠിക്കണം. ഇരുളടഞ്ഞ വീഥികളിൽ ഇന്നുകളുടെയും നാളെകളുടെയും പ്രത്യാശയുടെ തിരിനാളമായി കത്തിനിൽക്കുന്ന ദൈവസാന്നിധ്യം അധികമായി അനുഭവിച്ചുകൊണ്ട് മുന്നേറൂ ... കാലം പിന്നെയും മുന്നോട്ട് ... ഉദ്യോഗങ്ങളും ആകുലതകളും നിറഞ്ഞ കാലത്തോട് വിടപറയാം ..

ജാതി മത രാഷ്‌ടീയ ചിന്തകൾക്കപ്പുറമായി നാം മനുഷ്യരാണെന്നും എല്ലാവരും പരിമിതികളും കുറവുകളും ഉള്ളവരാണെന്നും മനസിലാക്കി, നമ്മുടെ സഹജീവികളോട് കരുണയുള്ളവരായി ജീവിക്കാം...

പ്രത്യാശയോടെ... കരുതലോടെ... ആത്മവിശ്വാസത്തോടെ ആഹ്ലാദത്തോടെ നല്ലൊരു വർഷത്തെ വരവേല്ക്കാം...

2021, ഐശ്വര്യപൂർണ്ണവും സന്തോഷപ്രദവുമായിരിക്കട്ടെ എന്ന പ്രാർത്ഥനയോടെ നല്ലൊരു പുതുവർഷം ആശംസിക്കുന്നു